Wednesday, 1 June 2011

ഓര്‍മകളിലൂടെ ഒരു തിരിഞ്ഞു നോട്ടം

  ഞാനും ഒന്ന് തിരിഞ്ഞു നോക്കി വന്ന വഴികളിലേക്ക് .......  ഹമ്മേ ....  ഞാന്‍ ഇതുവഴിയാണോ ഇത്രയും ദൂരം പിന്നിട്ടത് .......  രാജു പതിയെ അവന്‍റെ ഓര്‍മകളിലേക്ക്  ഊളിയിട്ടു ..........

     രാജു ....  അവന്‍ ഇന്ന് വലിയ ഗള്‍ഫ്‌കാരനാണ്  നാട്ടില്‍ നല്ല നിലയില്‍ ജീവിക്കുന്നവന്‍ ...  ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയുള്ള ഒരു ഗള്‍ഫ്‌കാരന്‍ .

     എന്നാല്‍ പണ്ടോ ?.. അവന്‍ ഒരു വലിയ കുടുംബത്തിലെ ഒരു ചെറിയ വീട്ടിലെ മുഴു പട്ടിണിയുടെ സന്തതി ആയിരുന്നു .  ബാല്യകാലം അവനു  പേടിപെടുത്തുന്ന ഒരു ഓര്‍മ ആയിരുന്നു . അച്ഛന്റെ ഏക വരുമാനം  അച്ഛനും അമ്മയും താനും 3 അനിയന്മാരും 3 അനിയത്തി മാരും ഉള്പടേ 9 പേരടങ്ങുന്ന വലിയ കുടുംബം .....  ഒരാളുടെ വരുമാനം കൊണ്ട് എന്താകാന്‍ ?. മക്കള്‍ എല്ലാവരും പഠിക്കാന്‍ മിടുക്കര്‍ . അച്ഛന്‍ തന്റെ വരുമാനം കൊണ്ട് എല്ലാവരെയും പടിപിക്കാന്‍ വിടുകയും ചെയ്യുന്നു ....  ഫലമോ വീട്ടില്‍ മിക്ക ദിവസവും പട്ടിണിയും ...  മക്കള്‍ എല്ലാം സ്കൂളിലെ ഉച്ച കഞ്ഞിയും വെള്ളവും കുടിച്ചു വിശപ്പ്‌ തീര്‍ക്കും ..  പാവം അമ്മ മിക്ക ദിവസവും പട്ടിണി തന്നെ .....

    ഞാന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന  സമയത്താണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഉണ്ടായത് ....  എന്റെ അച്ഛന്‍റെ മരണം . അതോടുകൂടി  കുടുംബത്തിന്‍റെ മുഴുവന്‍ ചുമതലയും എന്‍റെ ചുമലില്‍ ആയി .  കൂലിവേല ഉള്‍പടെ കിട്ടിയ ജോലികള്‍ക് എല്ലാം പോയി കുടുംബം ഒരുവിധം മുന്നോട്ടു തള്ളി നീക്കികൊണ്ടിരുന്നു ....  ഇടയ്ക്കു അല്‍പ സമയം പഠിക്കാനും നീക്കി വച്ചു....  എന്തായാലും ഡിഗ്രി പാസായി ...  ഇപ്പോള്‍ ഡിഗ്രികാരനായി . പക്ഷെ കൂലി വേലയ്ക്കു പോകാതിരുന്നാല്‍ വീട്ടിലെ അടുപ്പ് പുകയില്ല ....  അതുകൊണ്ട് അത് മുടക്കാതെ തുടര്‍ന്ന് കൊണ്ടേഇരുന്നു .....

    അപ്പോളാണ് ഗള്‍ഫില്‍ നിന്നും അവദിക്ക് നാട്ടില്‍ വന്ന മുരളിയെട്ടനെ കാണുന്നത് . മുരളിയേട്ടന്‍ കാര്യങ്ങള്‍ എല്ലാം തിരക്കി ഒടുവില്‍ ഒരു വിസ ഒപ്പിച്ചു തരാം എന്ന് പറഞ്ഞു . പക്ഷെ ടിക്കറ്റ്‌ എടുക്കണം എന്ന് പറഞ്ഞു . ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ അടുപ്പ് പുകയാത്ത വീട്ടില്‍ എവിടുന്നാണ് ഗള്‍ഫില്‍ പോകാന്‍ ടിക്കറ്റ്‌ എടുക്കാന്‍ പൈസ ?.  എങ്കിലും വെറുതെ പറഞ്ഞു ശെരി ഞാന്‍ ഒപ്പിക്കാമെന്നു . വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ എല്ലാം അമ്മയോട് പറഞ്ഞു . പാസ്പോര്‍ട്ട്‌ എടുക്കണം അതിനിപ്പോള്‍ പൈസ എവിടുന്നാ ?. അപ്പോളാണ് മുറ്റത്ത്‌ ഓടി കളിക്കുന്ന കുഞ്ഞനുജത്തിയെ കണ്ടത് . പിന്നെ ഒന്നും ചിന്ടിച്ചില്ല അനുജത്തിയുടെ കാതില്‍ കിടന്ന കമ്മല്‍ ഊരി വിറ്റു..  കിട്ടിയ കാശിനു പാസ്പോര്‍ട്ട്‌നു അപേക്ഷിച്ച് ...  ദൈവ ഭാഗ്യം 3 ആഴ്ച കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വീട് അന്വേഷിച്ചു വന്നു . വേരിഫികഷന്‍ ആണെന്ന് പറഞ്ഞു . വീട്ടില്‍ ആകെ ഉണ്ടായിരുന്ന 50 രൂപ റേഷന്‍ കാര്‍ഡ്ന്‍റെ ഉള്ളില്‍ വച്ചു കൊടുത്തു ..  അത് എടുത്തു പോക്കറ്റില്‍ വച്ചിട്ട് ഒരു ചെറു ചിരിയോടെ എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞു .. എന്തായാലും ഒന്നര മാസം കഴിഞ്ഞപ്പോള്‍ പാസ്പോര്‍ട്ട്‌ കിട്ടി . കുഞ്ഞി പെങ്ങളുടെ കാതിന്‍റെ ഓട്ട അടയുകയും ചെയ്തു .....

       മുരളിയേട്ടന്‍  പാസ്പോര്‍ട്ട്‌ കോപ്പിയുമായി തിരിച്ചു ഗള്‍ഫിലേക്ക് പറന്നു ...  ഞാന്‍ ആ കാര്യം ഒരു സ്വപ്നം പോലെ മറക്കുകയും ചെയ്തു . എന്‍റെ ജോലികള്‍ തുടര്‍ന്ന്കൊണ്ടേയിരുന്നു . അപ്പോളാണ് ഒരുദിവസം മുരളിയേട്ടന്റെ ഒരു സുഹൃത്ത്‌ ഗള്‍ഫില്‍ നിന്നും എനിക്കുള്ള വിസയും ആയി വീട്ടില്‍ വന്നു . വിസ തന്നിട്ട് പറഞ്ഞു ടിക്കെറ്റ് എടുത്തു എത്രയും പെട്ടന്ന് ചെല്ലണം എന്ന് . ശെരി എന്ന് പറഞ്ഞു ഞാന്‍ വിസ വാങ്ങി അയാള്‍ക്ക് നന്ദിയും പറഞ്ഞു അയാളെ യാത്ര ആക്കി . വിസ കിട്ടിയതില്‍ അതിയായ സന്തോഷം ടിക്കെറ്റ് എടുക്കാന്‍ കാശില്ലതതിനാല്‍ അതിയായ സങ്കടവും . എന്ത് ചെയ്യണമെന്നറിയാതെ രാജു തറയില്‍ ഇരുന്നുപോയി ..... പുറകില്‍ നിന്ന് മോനേ എന്ന വിളി കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി .... അമ്മയാണ് വാതിലിനു പുറകില്‍ നിന്ന് അമ്മ എല്ലാം കേള്കുന്നുണ്ടായിരുന്നു ....   എന്താ അമ്മെ ?...  മോനേ അച്ഛന്റെ ബന്ധുക്കള്‍ എല്ലാം സംബന്നരല്ലേ ആരോടെങ്കിലും കുറച്ചു കാശ് കടമായി ചോദിച്ചു നോക്ക് .... ശെരിയമ്മേ ഞാന്‍ ചോദിക്കാം

        അടുത്ത ദിവസം രാവിലെ മുതല്‍ അവന്‍ അച്ഛന്‍റെ ഓരോ ബന്ധുക്കളുടെയും വീടുകളില്‍ കയറി ഇറങ്ങി ഭിക്ഷ യാചിക്കുന്ന രീതിയില്‍ കടം ചോദിച്ചു നോക്കി . മറുപടി പലതും വേധനിപിക്കുന്നതായിരുന്നു . " എന്ത് കണ്ടിട്ടാണ് നിനക്ക് പൈസ തരുന്നത് ?.. തിരിച്ചു തരുമെന്ന് എന്താ ഉറപുള്ളത് ?".......  " ഇന്നലെ ആയിരുന്നെങ്കില്‍  ഇവിടെ കുറച്ചു പൈസ ഉണ്ടായിരുന്നു അത് ഒരാള്‍ക്ക്‌ കൊടുത്തു "......ഇങ്ങിനെ പലതും കേട്ട് ഒടുവില്‍ തിരിച്ചു വീട്ടില്‍ എത്തി .......

     അപ്പോളാണ് ദൈവദൂതനെ പോലെ എവിടെ നിന്നോ ചേച്ചിയമ്മയുടെ വരവ് ....  ചേച്ചിയമ്മ രാജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ ചേച്ചിയാണ് ....  എല്ലാവരും ചേച്ചിയമ്മ എന്നാണ് വിളിക്കുന്നത്‌ ....   എല്ലാ വിവരവും അറിഞ്ഞുകൊണ്ടാണ്‌ ചേച്ചിയമ്മയുടെ വരവ് .. കുറേ പൈസ കൊണ്ട് തന്നിട്ട് എന്നെങ്കിലും നീ രക്ഷപെട്ടാല്‍ മാത്രം തിരിച്ചു തന്നാല്‍ മതി എന്ന് പറഞ്ഞു .. സ്വന്തം സഹോദരങ്ങള്‍ ചെയ്യാത്ത കാര്യം ഒരു ബന്ധവും ഇല്ലാത്ത ചേച്ചിയമ്മ ചെയ്യുന്നുവോ ?....  കണ്ണ് നിറഞ്ഞു പോയി ...  എന്തായാലും ആ പൈസ വാങ്ങി . പോകുവാനുള്ള ടിക്കെറ്റ് എടുത്തു 2 ജോഡി പുതിയ പാന്റും ഷര്‍ട്ടും തയ്പിച്ചു .എല്ലാരോടും യാത്ര പറഞ്ഞു ഗള്‍ഫിലേക്ക് പോയി .

        ഗള്‍ഫില്‍ എത്തി ആദ്യ കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പാടും ദുരിതവും . കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു . മുടങ്ങാതെ മണിഒടെറുകള്‍ അയച്ചു  വീട്ടില്‍ അമ്മയ്ക്കും സഹോധരങ്ങള്‍ക്കും   പട്ടിണി ഇല്ലെന്നു ഉറപ്പുവരുത്തി . ഞാന്‍ ജോലികാരന്‍ ആയപ്പോള്‍ അതില്‍ നിന്നും എന്തെങ്കിലും കൊടുക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്ന വിഷമം എപ്പോളും അലട്ടികൊണ്ടേ ഇരിക്കുന്നു .....

     ഇതിനിടയില്‍ രാജുവിന് നല്ല ഒരു കമ്പനിയില്‍ ജോലി കിട്ടി . ജോലിയിലെ ആത്മാര്‍ഥത രാജുവിനെ വീണ്ടും വീണ്ടും മേല്കയറ്റം നേടികൊടുതുകൊണ്ടിരുന്നു .  നല്ല ശമ്പളം നല്ല താമസം .....  വീടും പട്ടിണിയില്‍ നിന്നും തല പൊക്കി തുടങ്ങി . പുതിയൊരു വീട് വാങ്ങി . സഹോദരിമാരെ 3 പേരെയും നല്ല രീതിയില്‍ വിവാഹം ചെയ്തു അയച്ചു ...  അനിയന്മാര്‍ പഠിച്ചു ജോലികാര്‍ ആയി . രാജുവിന്‍റെ വിവാഹം കഴിഞ്ഞു . അമ്മ സുഖമായി രാജുവിന്‍റെ ഭാര്യയോടും 2 കുട്ടികളോടും ഒപ്പം താമസിക്കുന്നു ....

      പണ്ട് കാശ് ചോദിച്ചു ചെന്നപ്പോള്‍ ആട്ടി പായിച്ച ബന്ധുക്കള്‍ ഇന്ന് എന്നോട് കടം ചോദിച്ചു വരുന്നു ...  കാലത്തിന്‍റെ ഓരോ പോക്കേ ........ പഴയതൊന്നും ഓര്‍കാതെ ചോദിക്കുന്നവര്‍കെല്ലാം  ഉള്ളതുപോലെ ചെയ്യുന്നു ചെചിയമ്മയെ ഓര്‍ത്തുകൊണ്ട്‌ .........

          ഏട്ടാ നേരം ഒരുപാടായി വരൂ അത്താഴം കഴിക്കാം ...  ഭാര്യ ആണ് വിളിച്ചത് . നിറഞ്ഞ കണ്ണുകള്‍ ഭാര്യ കാണാതെ തുടച്ചുകൊണ്ട് പതിയെ ചാര് കസേരയില്‍ നിന്നും എണീറ്റ്‌ അകത്തേക്ക് പോയി .

     എന്തായാലും പഴയതൊക്കെ ഓര്‍ത്തപ്പോള്‍ മനസിന്‌ ഒരു കുളിര്‍മ തോനുന്നു ......

 " എത്ര മധുര തരമാണ് ഒര്മാകളിലൂടെയുള്ള ഒരു തിരിഞ്ഞു നോട്ടം " രാജു സ്വയം ചിന്തിച്ചു ..........


  ജോയ് .K.V

വിചിത്ര ജീവി ( ഒരു നടന്ന കഥ ... )

ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം . ഇതുമായി ആര്‍കെങ്കിലും സാദ്രിശ്യം തോനുന്നുവെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രം . ഇനി എന്നെ ആരും ചീത്ത വിളിക്കരുത് ...

എനിക്ക് പ്രായം 18 . ഞാനും എന്റെ സുഹൃത്തുക്കളും നാട്ടില്‍ അറമാധിച്ചു നടക്കുന്ന സമയം . അപ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടുകാര്‍ക്ക് ഉള്ള ഒരു ചീത്ത സ്വഭാവം പവര്‍ കട്ട് സമയത്ത് കരിക്ക് കുടിക്കണം എന്നുള്ളതായിരുന്നു . അങ്ങിനെ നാട്ടിലെ തെങ്ങിന്‍ പുരയിടം ഉള്ള ആളുകളുടെ പുരയിടങ്ങള്‍ എല്ലാം പവര്‍ കട്ട് സമയത്ത് ഞങ്ങള്‍ക്ക് സ്വന്തമായി ... അപ്പോളാണ് വീടിന്റെ 5 വീടിന്റെ അപ്പുറമുള്ള ബന്ധു കൂടി ആയ തോമാ ചേട്ടന്റെ വീടിനു മുന്‍പില്‍ ( പേര് വ്യാജന്‍ ആണ് ) നില്‍ക്കുന്ന ആരെയും മോഹിപ്പിക്കുന്ന ചെങ്കരിക്ക് എന്റെ ശ്രെധയില്‍ പെട്ടത് .... ഉടന്‍ തന്നെ അത് ഞങ്ങളുടെ ഗാങ്ങില്‍ ഞാന്‍ ഒരു സിടിസന്‍ ജെര്‍ണലിസ്ടിന്റെ ലാഹവത്തോടെ റിപ്പോര്‍ട്ടും ചെയ്തു ... ഏല്ലാവര്‍ക്കും അത് വളരെയധികം ഇഷ്ട്ടമാവുകയും അന്ന് രാത്രി 08 :30 നുള്ള പവര്‍ കട്ട് സമയത്ത് തോമാ ചേട്ടന്റെ വീട്ടില്‍ അറ്റാക്ക് പ്ലാന്‍ ചെയ്യുകയും അത് കമ്മിറ്റി ആയിക്ക കണ്ടേനെ അന്ഗീകരിക്കുകയും ചെയ്തു ...

പതിവുപോലെ അന്ന് രാത്രി 08 :30 നു കറണ്ട് പോയി ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു കൂടി ശബ്ധമുണ്ടാക്കാതെ രണ്ടുപേര്‍ മതിലിനു മുകളില്‍ കയറി . ബാക്കിയുള്ളവര്‍ താഴെ നിന്ന് മുകളിലുള്ളവര്‍ പറിച്ചു തരുന്ന കരിക്കുകള്‍ ശബ്ദം ഉണ്ടാക്കാതെ വാങ്ങി കൊണ്ടിരുന്നു .. ഒടുവില്‍ ഓപറേഷന്‍ സക്സസ് ... കരിക്കുകള്‍ മൊത്തവും പിച്ചി ഞങ്ങള്‍ ഗ്രവുണ്ടില്‍ പോയിരുന്നു കുടിച്ചു ... ഇതുവരെ എവിടെ നിന്നും കുടിച്ചിട്ടില്ലാത്ത അത്രയും രുചി ആയിരുന്നു ആ കരിക്കിന് ഉണ്ടായിരുന്നത് . അപ്പോള്‍ തന്നെ കൂട്ടത്തില്‍ ഉണ്ടായിരുന്ന പലര്‍ക്കും ഒന്നുകൂടി പോയി കരിക്ക് പിച്ചിയാല്‍ കൊള്ളാമെന്നു പറഞ്ഞു . എന്നാല്‍ വീണ്ടും പോകുന്നത് ആപത്തു ആയതിനാല്‍ ഞങ്ങള്‍ രണ്ടുപേര്‍ അത് വിലക്കി ....

പിറ്റേന്ന് രാവിലെ പതിവുപോലെ ഞാന്‍ വീട്ടില്‍ കിടന്നു ഉറങ്ങുമ്പോള്‍ ഒരു ബഹളം കേട്ടാണ് ഉണര്‍ന്നത് . ബഹളം വകവയ്ക്കാതെ ഞാന്‍ വീണ്ടും ഉറക്കത്തിലേക്കു കടന്നു ... അപ്പോളാണ് എന്റെ ദിനചരിയ ആയ പാല് വാങ്ങലിനായി പൈസയും കവറുമായി ചേച്ചി വന്നു വിളിച്ചത് . ഞാന്‍ പൈസയും കവറും വാങ്ങി പാതി ഉറക്കത്തില്‍ മെല്ലെ പാലുകട ലക്ഷ്യമാക്കി നടന്നു . അപ്പോള്‍ രാവിലെ കേട്ട ബഹളം കൂടുതല്‍ അടുത്ത് അടുത്ത് വന്നു കൊണ്ടിരുന്നു ... അത് തോമാ ചേട്ടന്റെ വീട്ടില്‍ നിന്നായിരുന്നു ... തലേ രാത്രി ഞങ്ങള്‍ കാണിച്ച തോന്യാസം കണ്ടു പുള്ളിക്കാരന്‍ സഹിക്കാന്‍ വയ്യാതെ പൂരപ്പാട്ട് നടത്തുകയായിരുന്നു ...

ഇത് ചെയ്തവന്മാരുടെ തലയില്‍ ഇടിത്തീ വീഴും ... ദുഷ്ട്ടന്മാര്‍ ..... !@@##$#$%%^^^^&&&**((()))__+++_))((*&^%$
#@!!@#$^&*()_++_+_)*(&^%$#@!!@#$%^&&*
എന്നിങ്ങേനെ നീളുന്ന നല്ല ഉഗ്രന്‍ വിളികള്‍ .. ഒരുനിമിഷം കൊണ്ട് എന്റെ ഉറക്കമെല്ലാം പോയി .. ഇതെല്ലാം എന്നെയും കൂടി ആണല്ലോ വിളിക്കുന്നത്‌ എന്നോര്‍ത്തപ്പോള്‍ കരയാനാണ് തോന്നിയത് . എങ്കിലും സങ്കടം കടിച്ചമര്‍ത്തി..... കിട്ടിയ പണി കൂട്ടത്തില്‍ ആരോടും പറഞ്ഞുമില്ല ....

വീണ്ടും ഞങ്ങള്‍ തോമാച്ചന്റെ തെങ്ങിനെ ആക്രമിച്ചു ... പിറ്റേന്നും എനിക്ക് തോമാച്ചന്റെ പൂരപാട്ട്‌ കേള്‍ക്കേണ്ടി വന്നു ... ഞാനും ചെന്ന് തോമാച്ചനോട് ചോദിച്ചു എന്നാ പറ്റിയെന്നു .. അപ്പോള്‍ എന്നോട് പറഞ്ഞു കണ്ടില്ലേ മോനെ ഏതോ ................ മോന്‍ മാര്‍ കാട്ടിയിരിക്കുന്നത് ഇതിപ്പോ രണ്ടാം തവണയാണ് .... അന്ന് വൈകുന്നേരം ഞാന്‍ ചേക്കിലെ കള്ളന്മാരെയെല്ലാം വിളിച്ചു ഒരു യോഗം കൂടി .... ഇനി തോമാ ചേട്ടന്റെ വീട്ടിലെ തെങ്ങുകളെ ആക്രമിക്കണ്ടാ എന്നായിരുന്നു അജണ്ട ... എങ്കിലും ആ കരിക്കിന്റെ രുചി ആലോചിച്ചപ്പോള്‍ ഞങ്ങളെ പുതിയ എന്തെങ്കിലും കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ നിര്‍ബന്ടിതരാക്കുകയും ചെയ്തു .

അങ്ങിനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കൂട്ടത്തിലെ മെക്കാനിക്ക് പൊടിമോന്‍ ഒരു വലിയ സ്ക്രൂ ട്രയിവരും ഒരു പാക്കറ്റ് സ്ട്രോയുമായി വരുന്നു . എന്നിട്ട് പറഞ്ഞു ഇന്ന് നമുക്ക് തോമാച്ചന്റെ തെങ്ങ് ആക്രമിക്കണം . ആക്രമിക്കേണ്ട രീതി കേട്ടപ്പോള്‍ എല്ലാവര്‍കും സന്തോഷമായി .. പക്ഷെ ഞങ്ങള്‍ സമയം അല്പം മാറ്റി .. 12 :൦൦ മണി കഴിഞ്ഞാക്കാം എന്ന് വിചാരിച്ചു ... അങ്ങിനെ സമയം ആയി റോഡിലെങ്ങും ആരുമില്ല . ഞങ്ങള്‍ രണ്ടുപേര്‍ വീത മതിലിനു മുകളില്‍ കയറി . സ്ക്രൂ ട്രയിവര്‍ കൊണ്ട് രണ്ടു തുള ഇട്ടു . ഒരു തുളയില്‍ സ്ട്രോ ഇട്ടു മറ്റേ തുള എയര്‍ പോകാന്‍ വേണ്ടി ആയിരുന്നു . എന്തായാലും അയിടിയ വിജയിച്ചു . കരിക്ക് കുലയില്‍ നിന്നും പിച്ചാതെ കരിക്കിന്‍ വെള്ളം കുടിക്കുക ... എല്ലാവരും മതിയാവോളം കരിക്കിന്‍ വെള്ളം കുടിച്ചിട്ട് വീടുകളില്‍ പോയി ... പിറ്റേന്നും രാവിലെ ഞാന്‍ പതിവുപോലെ പാലുവാങ്ങാന്‍ പോയി പക്ഷെ അന്ന് തോമാച്ചന്റെ പൂരപാട്ട്‌ ഇല്ലായിരുന്നു . കാരണം കരിക്കുകള്‍ എല്ലാം കുലയില്‍ തന്നെ ഭദ്രമായി ഉണ്ടായിരുന്നു ... എനിക്കും സന്തോഷമായി രാവിലെ തന്നെ ചീത്തവിളി കേട്ടില്ലല്ലോ എന്ന് .... ഇതേ അയിടിയ പരിസരത്തുള്ള പല വീടുകളിലും ഞങ്ങള്‍ രാത്രി കാലങ്ങളില്‍ പരീക്ഷിച്ചു കൊണ്ടേ ഇരുന്നു ... എല്ലാം വിജയവും .....

ഏകദേശം ഒരാഴ്ച ആയി കാണും എല്ലാ വീടുകളിയെയും കരിക്കിന്‍ കുലയില്‍ നിന്നും കരിക്കുകള്‍ അടന്നു വീഴുന്നു ... ആരും ഒന്നും ചെയ്തിട്ടില്ല .. തനിയെ വീഴുന്നു . എല്ലാ കരിക്കിലും വെള്ളം ഇല്ല ... രണ്ടു ഊട്ടയും ഉണ്ട് . അയല്‍ക്കാര്‍ എല്ലാവരും ചേര്‍ന്ന് തോമ്മാ ചേട്ടന്റെ വീട്ടില്‍ യോഗം കൂടി കൂട്ടത്തില്‍ ഞാനും ... പലരും പല പല കാരണവും പറഞ്ഞു . ഒടുവില്‍ ജോസപ്പേട്ടന്‍ പറഞ്ഞു ഇതു വിചിത്ര ജീവിയാണ് ... ഇതിനു രണ്ടു നീണ്ട പല്ലുണ്ട് . ഇത് നീണ്ട പല്ലുകൊണ്ട് തുളയിട്ടു കരിക്കിന്‍ വെള്ളം മാത്രമേ കുടിക്കൂ ... കരിക്ക് തിന്നില്ല ... ഇങ്ങിനെ ഒരുപാട് വിശദീകരനഗല്‍ നിരത്തി ... കൂട്ടത്തില്‍ ഉള്ളവര്‍ എല്ലാം അത് വിശ്വസിക്കുകയും ചെയ്തു ... വിചിത്ര ജീവികളെ ഓടിക്കാന്‍ കരിക്കിന്‍ കുലകളില്‍ വല വിരിക്കുവാന് ജോസപെട്ടന്‍ നിര്‍ദേശിച്ചു ... എല്ലാവരും ആ നിര്‍ദേശം അംഗീകരിച്ചു... വിചിത്ര ജീവി ആയ ഞാന്‍ മനസുകൊണ്ട് ചിരിച്ചിട്ട് അവിടെ നിന്നും പോയി ബാക്കി എല്ലാ വിചിത്ര ജീവികളോടും ഈ കഥ പറഞ്ഞു ... ഞങ്ങള്‍ എല്ലാം ഒരുപാട് ചിരിച്ചു .. എല്ലാ വിചിത്ര ജീവികള്‍ക്കും സന്തോഷവുമായി ... എല്ലാവരും കരിക്കിന്‍ കുലകള്‍ വല കൊണ്ട് മൂടുകയും ചെയ്തു ....

പക്ഷെ പിന്നീടും പലപ്രാവശ്യവും വലകള്‍ നീക്കി മാറ്റി കൊണ്ട് വിചിത്ര ജീവികള്‍ കരിക്കിന്‍ കുലകള്‍ ആക്രമിച്ചു കൊണ്ടേ ഇരുന്നു ... ഒടുവില്‍ വിചിത്ര ജീവികള്‍ എല്ലാം വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നതുവരെയും നാട്ടിലെ പല തെങ്ങുകളെയും വിചിത്ര ജീവികള്‍ ആക്ക്രമിച്ചു കൊണ്ടേ ഇരുന്നു ......

ജോയ് .K.V

മേരി - അഥവാ ജൂലി എന്റെ കാമുകി ( ഒരു പ്രേമ കഥ )

ഇന്നലെ രാത്രി ജോലിക്ക് പോയിട്ട് പണി ഒന്നുമില്ലാതിരുന്നതിനാല്‍ അവിടെ കിടന്നു ഉറങ്ങിയ ക്ഷീണം തീര്‍ക്കാന്‍ ഇന്ന് രാവിലെ മുതല്‍ ഞാന്‍ കിടന്നു ഉറങ്ങുകയായിരുന്നു . അപ്പോളാണ് എന്റെ സുന്ദരമായ ഉറക്കത്തിലേക്കു എന്റെ പഴയ കാമുകി കടന്നു വന്നത് .........
അവളെ കുറിച്ച് എങ്ങിനെ വര്‍ണിക്കണം എന്ന് എനിക്കറിയില്ല ( ഇത് എന്റെ പാതി വായിക്കില്ല എന്നാ ദൈര്യത്തോടെ ഞാന്‍ തുടരുന്നു ) അവള്‍ ഒരു സുന്ദരി ആയിരുന്നു . ട്യുഷന്‍ ക്ലാസിലെ എന്റെ സഹപാടി . ക്ലാസിലെ അതീവ സുന്ദരി . എല്ലാരുടെയും കണ്ണില്‍ ഉണ്ണിച്ചി .... അവളെ ഞാന്‍ മേരി എന്ന് വിളിക്കാം ... ( പേര് വ്യാജം ആണ് .അവളുടെ ആങ്ങളമാര്‍ ആരെങ്കിലും ഇത് വായിച്ചാല്‍ എനിക്ക് പണി കിട്ടിയാലോ ?.. )
ഞങ്ങള്‍ ക്ലാസിലെ മൂന്നു പൂവാലന്മാര്‍ ""ജോണ്‍ , രാജേഷ് , ജോയ് "" പേരെടുത്ത മൂന്ന് പൂവാലന്മാര്‍ ... ഏതു നല്ല പിടകള്‍ വന്നാലും ആദ്യം വളക്കാന്‍ മിനകെടുന്ന മൂന്നു പേര്‍ . ഞങ്ങള്‍ മൂന്നു പേരും ഒരുപോലെ ആദ്യമായി ഒരാള്‍ നോക്കുന്ന പെണ്ണിനെ മറ്റൊരാള്‍ നോക്കില്ല എന്ന നിബന്ദനകള്‍ തെറ്റിച്ചുകൊണ്ട് മേരിക്ക് പിറകെ ടുനിംഗ് തുടങ്ങി . മൂന്നു പേരും നിശബ്ധമായ ഭയങ്കര പ്രേമം . മേരി എവിടെ പോകുന്നോ അവിടെ എല്ലാം അവളുടെ ശ്രെധ പിടിച്ചു പറ്റാന്‍ മൂന്നുപേരും നന്നായി പാട് പെട്ട് . ഒടുവില്‍ മൂന്നു പേരും അവളുടെ നല്ല സുഹൃത്തുക്കളുമായി . അപ്പോള്‍ മൂന്നു പേര്‍ക്കും പൊട്ടിയ ലടുവിനു കയ്യും കണക്കും ഇല്ല . ഒടുവില്‍ ഞങ്ങള്‍ മൂന്നുപേരും അവളോട്‌ ആവശ്യം അറിയിക്കുകയും അവള്‍ അതീവ സമര്‍ത്ഥമായി ഞങ്ങളെ മൂന്നു പേരെയും മൂന്നു നല്ല ആങ്ങളമാര്‍ ആയി മാറ്റുകയും ചെയ്തു ......
വര്‍ഷങ്ങള്‍കിപ്പുരം ഇതാ മേരി എന്റെ അരികില്‍ വന്നിരുന്നു എന്തൊക്കെയോ പറയുന്നു . ഞാന്‍ അവളുടെ മടിയില്‍ തലവച്ചു കിടന്നിട്ടു അവള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം മൂളി മൂളി കേട്ട് കൊണ്ടിരുന്നു . ഉടനെ അത് സംഭവിച്ചു . അവള്‍ എന്റെ ചുണ്ടില്‍ ചെറിയ ഒരു ഉമ്മ തന്നു . എന്റെ മനസ്സില്‍ വര്‍ഷങ്ങള്‍കിപ്പുരം വീണ്ടും ലടു പൊട്ടി . പിന്നെയും അവള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേ ഇരുന്നു .ഇടയ്ക്കിടയ്ക്ക് വീണ്ടും വീണ്ടും ലടുവും പൊട്ടികൊണ്ടിരുന്നു....
ഒടുവില്‍ അത് സംഭവിച്ചു അവളുടെ ഒരുമ്മ അല്പം കടന്നു പോയി . എനിക്ക് നന്നായി വേദനിച്ചു .ഞാന്‍ ചാടി എണീറ്റ്‌ അവളെ നോക്കി . ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു പോയി . എന്റെ മേരിയുടെ സ്ഥാനത് ഞാന്‍ കണ്ടത് എന്റെ ചേച്ചി ഓമനിച്ചു വളര്‍ത്തുന്ന ജൂലി എന്നാ വളര്‍ത്തു നായ ഇരിക്കുന്നു ..
എന്റെ ചാരിത്ര്യത്തിനു വിലപരയാന്‍ വന്ന ജൂലിയെ ഞാന്‍ ഒരുപാട് വഴക്ക് പറഞ്ഞു ." ജൂലി നീ എന്ത് ഉധേഷിച്ചാണ് ഇങ്ങിനെ ഒക്കെ എന്നോട് കാണിച്ചത് ?. നിനക്കുമില്ലേ അമ്മയും പെങ്ങേമാരും ?. എന്നെ ഒരു പെങ്ങളായി കണ്ടുകൂടെ ?.. അവള്‍ എല്ലാം കേട്ടുകൊണ്ട് കുട്ടാ ബോധത്തോടെ ഇരുന്നു .
എന്റെ ശബ്ദം കേട്ട് അടുക്കളയില്‍ നിന്നും വന്ന മമ്മി കാര്യം തിരക്കി . ഒന്നുമില്ലെന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞുമാറിയെങ്കിലും എന്റെ ഞെട്ടല്‍ അപ്പോളും മാറിയിട്ടുണ്ടായിരുന്നില്ല . ജൂലിയുടേയും .....

ജോയ് .K.V

ശലഭം

പിരിയുവാന്‍ വയ്യെന്റെ പ്രാണ സഖിയെ ഇന്നവളെ
എന്നില്‍ നിന്നകറ്റുവാന്‍ ആരും ശ്രമിക്കരുതേ ....

ജീവിച്ചു ജീവിച്ചു കൊതി തീരാത്ത രണ്ട്
ശലഭങ്ങളായ് ഞങ്ങള്‍ അലഞ്ഞിടട്ടെ....

എകാന്തമാം എന്‍ ജീവിത പാതയില്‍
അവിചാരിതമായി അവളെ ഞാന്‍ കണ്ടു മുട്ടി ...

അന്ന് തോട്ടെന്നിലെ ജീവന്‍റെ ജീവനില്‍
പ്രാണന്‍ തുടിപ്പായവള്‍ പടര്‍ന്നു ....

ഒരു വ്യാഴ വട്ടം ഞങ്ങള്‍ ഒരു പൂന്തോപ്പില്‍
ഇണ ശലഭങ്ങളായ് പാറിയപ്പോള്‍ .....

എന്നിലെ ഞാനായ അവളെ എന്‍ ജീവിത പൂന്തോപ്പില്‍ നിന്നും
വിധിയെന്ന ക്രൂരന്‍ പറിച്ചെടുത്തു .....

വിധിയെന്ന ക്രൂരാ നിന്നോടൊരു ചോദ്യം
ഈ പ്രണയ പൂങ്കാവനതിങ്കല്‍ തെല്ലുമേ ശല്യമില്ലാതെ
പാറി പരന്ന ഇണ ശലഭങ്ങളാം ഞങ്ങളെ
എന്തിനു നീയിന്നു വേര്‍പെടുത്തി ?...

ആ നിമിഷം മുതലെന്‍ സ്വപ്നങ്ങളെല്ലാം
കൊഴിയുന്ന പൂപോല്‍ അടര്‍ന്നു വീണു
ഇന്ന് ഞാനീ പൂങ്കാവനത്തില്‍ ഒരു
ജീവ ശവംപോല്‍ അലഞ്ഞിടുന്നു
എന്നെ അവളില്‍ നിന്നടര്‍ത്തി മാറ്റിയ
വിധിയെന്ന ക്രൂരന്റെ കനിവ് തേടി ...

ജോയ്.KV