Sunday, 29 July 2012

ജീവിതം ......

അമ്മ ....

തന്‍ ഉദരത്തില്‍ ഒരിടം തന്നു 
പത്തുമാസം എന്നെ ചുമന്നു സഹനത്തിന്‍ 
പാഠങ്ങള്‍ സ്നേഹമായ് പകര്‍ന്നു 
ജീവ രക്തം മുലപ്പാലായ് നല്‍കിനീ 
എന്നില്‍ രക്ത ബന്ധത്തിന്‍ അടിത്തറ പാകിയോള്‍ .....

ബാല്യകാല സഖി ....

എന്റെ ബാല്യത്തില്‍ ഉപാധികളില്ലാതെ 
നിഷ്കളങ്കമായ സ്നേഹം നല്‍കിയ നീയായിരുന്നു 
എന്‍ജീവിതത്തിലെ  ഏറ്റവും നല്ലവള്‍ 
കാലത്തിന്റെ കുത്ത്ഒഴുക്കില്‍പെട്ട്  നാം 
രണ്ടു തീരത്തായെങ്കിലും  ഇന്നും 
നീ എന്‍ തിരുനെറ്റിയില്‍ തന്ന ച്ചുംബനതിന്‍ ചൂട് 
മാറാതെ എന്നെ കൂട്ടുന്നു എന്‍ ബാല്യകാലത്തിലെക്കിന്നും .....

കാമുകി ......

വിണ്ടുകീറിയ മരുഭൂമിയില്‍ കോരി ചൊരിയുന്ന 
പെരുമഴ പോലെ എവിടെനിന്നോ വന്നവള്‍ നീ
കടന്നുവന്നെന്‍ ഹൃദയത്തിന്‍ കോണിലായ് സ്ഥാനം പിടിച്ചു 
എന്‍ മരുഭൂമിയില്‍ ഞാന്‍ കണ്ട പച്ചപ്പിനെല്ലാം 
ഒരു മരുപച്ചതന്‍ ആയുസ് മാത്രം ബാക്കിയാക്കി 
എന്നേക്കുമായ് നീ നടന്നകന്നു ........

വേശ്യ ......

ദേഹത്തിന്‍ ചൂടും ചൂരും 
കടപ്പാടിന്റെ കണക്കു പറയാതെ 
ഒരൊറ്റ രാത്രിയില്‍ കഴിയുന്നത്ര 
സ്നേഹം നല്‍കി എന്നെ ത്രിപ്തിപെടുതിയോള്‍ 
ബന്ധങ്ങളുടെ കണക്കു പറയാതെ 
പ്രതിഭലതിന്റെ കണക്കു മാത്രം പറഞ്ഞു
ഒരു സ്വപ്നത്തിലെന്നപോലെ 
കടന്നു പോയവള്‍ നീ ........

ഡോക്ടര്‍ .......

ചേതനയറ്റ എന്റെ ശരീരം 
നിങ്ങള്‍ ഇന്നിവിടെ കീറി മുറിക്കുമ്പോള്‍ 
ഹൃദയത്തിന്‍ ഭാഗം ശൂന്യമായ് കണ്ടീടും 
സ്നേഹിച്ചു വഞ്ചിച്ച കാമുകിക്കായി ഞാന്‍ 
പണ്ടേ എന്‍ ഹൃദയം പറിച്ചു നല്‍കിയിരുന്നു .....

ജോയി . കെ . വി  

Saturday, 30 June 2012

യാത്ര .....

യാത്ര .....
.
.
ഇഹ ലോക ജീവിതം തീരുന്നിവിടെ 
യാത്രയാകുന്നു ഞാന്‍ നിങ്ങളില്‍ നിന്നും 
പരലോക ജീവിതം ലക്ഷ്യമാക്കി 

എന്നെ വഹിക്കുന്ന വണ്ടിതന്‍ ചക്രങ്ങള്‍ 
മുന്നോട്ടു നീങ്ങുന്നു ലക്ഷ്യത്തില്‍എത്തുവാന്‍ 
ജീവിച്ചിരുന്ന ഞാന്‍ നിങ്ങള്‍ക്കന്ന്‍
ആരെല്ലാമോ ആയിരുന്നില്ലേ ?

ഓര്‍ത്തു വിലപിപ്പൂ നിങ്ങളില്‍ ഓരോന്നും
നമ്മള്‍ തന്‍ ബന്ധത്തിന്‍ മാറ്റ് കാണിക്കുവാന്‍
വന്നുപോകുന്നവര്‍ ഒരു നോക്കെന്നെ നോക്കുന്നു
പിന്നെയവര്‍ നിങ്ങളെ ആശ്വസിപ്പിക്കുന്നു

ഞാന്‍ യാത്ര പോകും രഥതിന്മേല്‍
ആരോ എഴുതിയ വാചകം
" ഇന്ന് ഞാന്‍ നാളെ നീ "
എന്ന് വായിച്ച്‌ ഒരുവേള നിങ്ങളും
തെല്ലൊരു ശങ്കയില്‍ മരണത്തെ പഴിച്ചുവോ ?

ഒടുവിലെന്നെ നിങ്ങള്‍ ഒറ്റയ്ക്ക് തള്ളുന്നു
ഒരു കുഴിയിലേക്ക് ആറടി മണ്ണിന്‍ അവകാശി ആകുവാന്‍
വാരി എറിയുന്നെന്‍ നെഞ്ചിലേക്കിന്നു
ഒരുപിടി അശ്രുകണങ്ങളും പൂക്കളും മണ്ണും
പിരിയുന്നു നിങ്ങള്‍ തോരാത്ത കണ്ണുമായ്
യാത്രയാകുന്നു ഞാന്‍ എന്‍ പുതു സാമ്രാജ്യതിലേക്കിന്നു ......

ജോയി . കെ . വി

പ്രവാസി ....

പ്രവാസി ....

ഒരു മഴ എങ്കിലും പെയ്തെങ്കില്‍ എന്നു ഞാന്‍ 
ഈ മരുഭൂമിയില്‍ വെറുതെ ആശിപ്പൂ 
ചുട്ടു പൊള്ളുന്നൊരി വേനല്‍ ചൂടില്‍ 
തളര്‍ന്നു വീഴുന്നെന്‍ മെയ് ഈ മരുഭൂവില്‍ 

അല്‍പം ഒരാശ്വാസം എങ്കിലും കിട്ടുവാന്‍ 
ചുറ്റും പരത്തി തിരഞ്ഞു ഞാന്‍ നോക്കി 
കണ്ടില്ല എങ്ങും ഒരു ചെടി പോലും 
അല്‍പം തണല്‍ എനിക്കേകുവാനായി

ഒടുവിലെന്‍ സ്വന്തം നിഴലില്‍ ഞാന്‍ നോക്കി
വെറുതെ ആശിക്കുന്നു തെല്ലുനേരം
എന്‍ നിഴല്‍ എന്‍ തലയ്ക്കു മീതെ
അല്‍പനേരം ഒരു തണലായ്‌ മാറുവാന്‍

ചെയ്തു തീര്‍ക്കാന്‍ ജോലി ഏറെ ഉണ്ടിനിയും
കുത്തിയിരിക്കുവാന്‍ പാടില്ലൊരല്‍പവും
മേലധികാരികള്‍ പാഞ്ഞു നടക്കുന്നു
ചുറ്റും പല പല കാറുകള്‍ക്കുള്ളിലായ്

ആഞ്ഞടിക്കുന്നു പൊടികാറ്റ് പിന്നെയും
തളര്‍ന്നു വീഴാറായ എന്‍റെ മെയ്യും താങ്ങി
മഴയെ കുറിച്ചൊന്നു ചിന്ധിക്കുവാന്‍ പോലും
സമയ കളയുവാനില്ലാതെ ഞാന്‍
ചെയ്യേണ്ട ജോലിയില്‍ വീണ്ടും മുഴുകുന്നു
നാട്ടിലെ പട്ടിണി മാറ്റുവാനായി .....

ജോയി . കെ . വി

ഞാനും എന്‍ സ്വപ്നവും

കടലിന്‍റെ സങ്കടം തിരമാലയായിന്നു 
തീരത്തിന്‍ മേലേക്കാഞ്ഞടിക്കുമ്പോള്‍
തിരയും തീരവും തമ്മില്‍ പുണരുവാന്‍ 
കഴിയാതെ ദുഃഖം അലതല്ലി നില്‍ക്കുമ്പോള്‍ 
നഷ്ട്ട ബോധങ്ങള്‍തന്‍ കൈപ്നീരും മോന്തി 
ഞാനും എന്‍ സ്വപ്നവും തീരത്ത് നില്‍ക്കുന്നു ....

നീയും ഞാനും ......

നീയും ഞാനും ......

നീയും ഞാനും ഇന്ന് ഒരേ 
നുകത്തില്‍ കെട്ടിയ രണ്ടു 
വണ്ടി കാളകള്‍ 
ലക്‌ഷ്യം ഏതെന്നറിയാതെ
യജമാന്‍ കാട്ടിയ വഴിയെ 
മുന്നോട്ടു നീങ്ങിയ വെറും 
രണ്ടു വണ്ടി കാളകള്‍ 

ഒരുനാള്‍ പൊട്ടിചെറിഞ്ഞാ ചങ്ങല
ഓടി അകന്നതും നമ്മള്‍ ഒരുമിച്ചു
സ്വാതന്ത്ര്യത്തിന്‍ നാളില്‍ പച്ചപ്പിന്‍
നിറമുള്ള സ്വപ്‌നങ്ങള്‍ ഒരുപാട്
കണ്ടതും നാം ഒരുമിച്ചു

ശകാരങ്ങള്‍ ഏറ്റു വാങ്ങാനില്ലാതെ
പച്ച പുല്‍മേടുകളില്‍ മേഞ്ഞു നടന്നതും
ഇത് തന്നെ ജീവിത സ്വര്‍ഗമെന്നോര്‍ത്തു
ശാന്തമായ് ഇന്ന് ഉറങ്ങാന്‍ കിടന്നതും
നാം ഒരുമിച്ചു

സ്വസ്ഥമായ് നമ്മള്‍ ഉറങ്ങാന്‍ തുടങ്ങവേ
ഞെട്ടിയുണര്‍ന്നു ഞാന്‍ ചുറ്റുമേ നോക്കവേ
ചുറ്റുമൊരു കൂട്ടം ചെന്നായ്ക്കള്‍ നില്‍ക്കുന്നു
കുതറി ഒന്നോടുവാന്‍ ഇട തരാതെ
ചെന്നായ്ക്കള്‍ എന്നെ വളഞ്ഞിരുന്നു

ചുറ്റും തിരിഞ്ഞു ഞാന്‍ നിന്നെ നോക്കി
കണ്ടില്ല ഞാന്‍ നിന്നെ കണ്ണെത്തും ദൂരത്ത്‌
നീയെങ്ങോ ദൂരെയായ് പോയ്‌ മറഞ്ഞു

ചെന്നായ്ക്കള്‍ ഇവിടെന്നെ കടിച്ചു കീറുന്നു
ചങ്കും കരളും പറിച്ചു തിന്നുന്നു
വേദനയോടിന്നു ഞാന്‍ പിടഞ്ഞു മരിക്കുമ്പോള്‍
യാത്ര തുടരുന്നു നീ നിന്‍
യജമാനനോടൊപ്പം
പുതിയ സഹയാത്രികനുമായി ......

ജോയി . കെ . വി

പണം ......

പണം ......

പണമാണ് നിനക്കേറ്റം വലുതെന്നു കരുതി നീ 
പണത്തിന്നു പിറകെ യാത്രയായി 
പണക്കാരിയായി നീ മാറിയപ്പോള്‍ 
രക്തബന്ധങ്ങള്‍ നീ മുറിച്ചു മാറ്റുന്നു 

രക്തബന്ധത്തില്‍ ഉള്ളവരിന്നു നിന്‍ 
പുലയാട്ടു കേള്‍ക്കേണ്ടാവരായി മാറുന്നു 

ഒരുകാര്യം ഇന്ന് നീ മനസില്‍ കുറിക്കൂ 
പണമിന്നു വന്നിടും നാളെയത് പോയിടും 
അപ്പോഴും മായ്ച്ചാലും മറയാതതായിട്ടു
നില്‍ക്കും നിന്‍ മുന്നിലന്നും 
രക്ത ബന്ധങ്ങള്‍ മാത്രം ......

ഒരുകാര്യം ഇന്ന് ഞാന്‍ ചൊല്ലുന്നു സോദരി 
ഇന്ന് നീ പുലയാട്ടു നടത്തിയപ്പോള്‍ 
മറുപടിയോതുവാന്‍ അറിയാഞ്ഞിട്ടല്ല ഞാന്‍ 
ഒരുവാക്ക് പോലും മറുപടിയോതാഞ്ഞേ 
കാശ് കൊടുത്താലും വാങ്ങുവാന്‍ 
കിട്ടാത്ത സംസ്കാരം എന്നുള്ളില്‍ 
അല്‍പമുണ്ടായിപോയ് ..........

ജോയി . കെ.വി

ഇനിയും വരില്ലേ ?.....

ഇനിയും വരില്ലേ ?.....

വിടരുവാന്‍ വെമ്പിയൊരു
പൂമൊട്ടാം എന്‍ മോഹത്തിനെ
വിടരാന്‍ വിടാതെ ഇന്ന് 
എന്തിനു നീ അതും നുള്ളിയെടുത്തു ?.

സ്നേഹിച്ചു എന്നൊരു കുറ്റമല്ലാതെ
മറ്റൊരു തെറ്റും ഞാന്‍ 
നിന്നോട് ചെയ്തില്ല 

ഇടറുന്ന തൊണ്ടയില്‍
ഒരുതുള്ളി സ്നേഹത്തിന്‍
ദാഹനീര്‍ പോലും പകരാതെ
നീ എങ്ങു പോയ്‌ ?

തെറ്റുകള്‍ എല്ലാം എന്നില്‍ ചുമത്തി നീ
കുറ്റങ്ങള്‍ എല്ലാം ഏറ്റെടുത്തിന്നു ഞാന്‍
അവസാന വിധി പോലും
പറയാതെ ഇന്ന് നീ
അകലേക്ക്‌ മെല്ലെ നടന്നു നീങ്ങി

നീ തനിച്ചല്ലിന്നു പോകുന്നത് നിന്‍
കൂടെ  എന്‍ കരളും കവര്‍ന്നു പോയ്‌
കരളിനു പകരമെന്‍ ഉയിരും കവര്‍ന്നിട്ട്
പോകുവാമായിരുന്നില്ലേ നിനക്ക് ?.

പ്രതീക്ഷകള്‍ വറ്റാത്ത എന്‍
മനം അപ്പോഴും നിന്‍
ഒരു പിന്‍ നോട്ടതിനായ് കാത്തു നിന്നു
ഒരു പിന്‍ നോട്ടവും ബാക്കി വയ്ക്കാതെ
അകലേക്ക്‌ തന്നെ നടന്നു പോയ്‌ നീ

ഒരു നാള്‍ നീ എന്നിലെ എന്നെ കണ്ടിടും
ആ നാള്‍ വരുമെന്ന് വെറുതെ കൊതിച്ചു ഞാന്‍
മോഹങ്ങള്‍ മരവിച്ച കുരുടന്‍ മനസുമായ്
ദാഹിച്ചു കേഴുന്ന വേഴാമ്പല്‍ പോലെ
കാത്തിരിക്കുനിന്നും ഈ കുന്നിന്‍ ചെരുവില്‍ ........

ജോയ് . കെ.വി

സഖാവേ ഇന്നലെ നീ ... നാളെ ഞാനാകും .......

സഖാവേ ഇന്നലെ നീ ... നാളെ ഞാനാകും ....... 

മറ്റാരുടെയോ സ്വാര്‍ത്ഥ താല്‍പര്യതിനായ് 
സ്വന്തജീവന്‍ ബലിയായി നല്കിയോന്‍ നീ 
സ്വകുടുംബത്തിന്‍ നിലക്കാത്ത കണ്ണുനീര്‍ മാത്രം 
ബാക്കിയാക്കി കടന്നു പോയോന്‍ നീ..... 

മാധ്യമങ്ങള്‍ നിന്നെ ധീരനായ് വാഴ്ത്തുന്നു    
എത്രനാള്‍ നിങ്ങള്‍ അവനെ പുകഴ്ത്തിടും ?
ഏറിയാല്‍ ഒരാഴ്ച അല്ലെങ്കില്‍ പത്തുനാള്‍ 
പിന്നീട് നിങ്ങള്‍ക്ക് മറ്റൊരു സെന്‍സേഷന്‍
ന്യൂസ്‌ കിട്ടും വരെ മാത്രമി വാര്‍ത്ത ....

ഒരുവശം നിന്നെ ധീരനായ് വാഴ്ത്തുമ്പോള്‍
മറുവശം പറയുന്നു നീ കുലം കുത്തിയാണെന്നും
പിന്നെ കുലദ്രോഹിയെന്നും ......

സ്വന്തമായുള്ള നിന്‍ നേരിലും നെറിയിലും
വിശ്വസിചൊപ്പം വന്ന ഒരുപറ്റം ജനത്തിലും
തന്‍ പിതൃതത്തിനു കളങ്കം വരുത്താതെ
സ്വന്തം ആദര്‍ശങ്ങളിലും സത്യത്തിലും ഉറച്ചു നിന്നതോ
നീ കുലംകുത്തി ആയതിന്‍ സിദ്ധാന്തം ?....

നിന്‍റെ ശരീരം കൊത്തി മുറിക്കാനായി
പല കഴുകന്‍മാരും പാറി പറന്നപ്പോഴും
അധികാരി ഏമാന്‍മാര്‍ എല്ലാം കണ്ടിട്ടും
കണ്ടില്ലെന്ന് നടിച്ചതും എന്തിനായ് ?.
അവര്‍ക്കും വേണ്ടിയിരുന്നത് ഒരു രക്തസാക്ഷിയെ തന്നെയോ ?.
തന്‍ തൊപ്പിക്കുള്ളിലെ ഒരു പൊന്‍തൂവല്‍ കൂടിയെന്ന്
നിന്നെ കാണുമ്പോള്‍ അവരും ചിന്തിച്ചുവോ ?.

നിന്‍റെ ശരീരം കീറിമുറിച്ചു നിന്‍ ജീവന്‍
അന്നവര്‍ പങ്കിട്ടെടുത്തപ്പോള്‍ കണ്ടില്ല എങ്ങും
ഒരേമാന്‍മാരെയും വാക്കിനാലെങ്കിലും അതൊന്നു തടുക്കുവാന്‍

ഇന്ന് നീ കത്തി ജ്വലിച്ചു നില്‍ക്കുന്നൊരു ദീര രക്തസാക്ഷിയായ് മാറി
ഇന്ന് നിന്‍ പേരില്‍ ആ നേതാക്കന്‍മാര്‍ തമ്മില്‍
കടിപിടി കൂടുന്നു തെരുവ് പട്ടികളെയും വെല്ലും വിധം
ചാനലുകളില്‍ ഇരുന്നവര്‍ കവല പ്രസംഗം നടത്തുന്നു


നാളെ നിനക്കായി ഇവര്‍ ഒരു സ്മൃതി മണ്ഡപം പണിയും
മുതലകണ്ണീരുമായി നേതാക്കള്‍ എത്തിടും
മാലയിട്ടീടും പൂക്കള്‍ എറിഞ്ഞിടും പൂംകണ്ണീരു പൊഴിചെന്നും വരാം
പിന്നീടവര്‍ നിന്‍റെ മണ്ഡപം തിരിഞ്ഞു നോക്കാറില്ല
പിന്നെ നിന്‍ മണ്ടപത്തിന്‍ മുകളില്‍ ഒരായിരം
കാക്കകള്‍ മാത്രം എന്നും നിനക്ക് കൂട്ടായി വന്നിടും .....

വാടക കൊലയാളി കാശും വാങ്ങി
പോകുന്നു ജയിലിനുള്ളിലേക്ക് സുഖവാസത്തിനായി
ഇതിനെല്ലാം പിറകില്‍ ചരട് വലിച്ചൊരു
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ഇപ്പോഴും
കള്ളചിരിയുമായ് ഞങ്ങള്‍ക്ക് മുന്നില്‍
വന്നു നില്‍ക്കുന്നിന്നും വോട്ടു ചോദിക്കുവാന്‍ .........

ജോയ് . കെ . വി