Saturday 30 June 2012

നീയും ഞാനും ......

നീയും ഞാനും ......

നീയും ഞാനും ഇന്ന് ഒരേ 
നുകത്തില്‍ കെട്ടിയ രണ്ടു 
വണ്ടി കാളകള്‍ 
ലക്‌ഷ്യം ഏതെന്നറിയാതെ
യജമാന്‍ കാട്ടിയ വഴിയെ 
മുന്നോട്ടു നീങ്ങിയ വെറും 
രണ്ടു വണ്ടി കാളകള്‍ 

ഒരുനാള്‍ പൊട്ടിചെറിഞ്ഞാ ചങ്ങല
ഓടി അകന്നതും നമ്മള്‍ ഒരുമിച്ചു
സ്വാതന്ത്ര്യത്തിന്‍ നാളില്‍ പച്ചപ്പിന്‍
നിറമുള്ള സ്വപ്‌നങ്ങള്‍ ഒരുപാട്
കണ്ടതും നാം ഒരുമിച്ചു

ശകാരങ്ങള്‍ ഏറ്റു വാങ്ങാനില്ലാതെ
പച്ച പുല്‍മേടുകളില്‍ മേഞ്ഞു നടന്നതും
ഇത് തന്നെ ജീവിത സ്വര്‍ഗമെന്നോര്‍ത്തു
ശാന്തമായ് ഇന്ന് ഉറങ്ങാന്‍ കിടന്നതും
നാം ഒരുമിച്ചു

സ്വസ്ഥമായ് നമ്മള്‍ ഉറങ്ങാന്‍ തുടങ്ങവേ
ഞെട്ടിയുണര്‍ന്നു ഞാന്‍ ചുറ്റുമേ നോക്കവേ
ചുറ്റുമൊരു കൂട്ടം ചെന്നായ്ക്കള്‍ നില്‍ക്കുന്നു
കുതറി ഒന്നോടുവാന്‍ ഇട തരാതെ
ചെന്നായ്ക്കള്‍ എന്നെ വളഞ്ഞിരുന്നു

ചുറ്റും തിരിഞ്ഞു ഞാന്‍ നിന്നെ നോക്കി
കണ്ടില്ല ഞാന്‍ നിന്നെ കണ്ണെത്തും ദൂരത്ത്‌
നീയെങ്ങോ ദൂരെയായ് പോയ്‌ മറഞ്ഞു

ചെന്നായ്ക്കള്‍ ഇവിടെന്നെ കടിച്ചു കീറുന്നു
ചങ്കും കരളും പറിച്ചു തിന്നുന്നു
വേദനയോടിന്നു ഞാന്‍ പിടഞ്ഞു മരിക്കുമ്പോള്‍
യാത്ര തുടരുന്നു നീ നിന്‍
യജമാനനോടൊപ്പം
പുതിയ സഹയാത്രികനുമായി ......

ജോയി . കെ . വി

No comments:

Post a Comment