Saturday 30 June 2012

പ്രവാസി ....

പ്രവാസി ....

ഒരു മഴ എങ്കിലും പെയ്തെങ്കില്‍ എന്നു ഞാന്‍ 
ഈ മരുഭൂമിയില്‍ വെറുതെ ആശിപ്പൂ 
ചുട്ടു പൊള്ളുന്നൊരി വേനല്‍ ചൂടില്‍ 
തളര്‍ന്നു വീഴുന്നെന്‍ മെയ് ഈ മരുഭൂവില്‍ 

അല്‍പം ഒരാശ്വാസം എങ്കിലും കിട്ടുവാന്‍ 
ചുറ്റും പരത്തി തിരഞ്ഞു ഞാന്‍ നോക്കി 
കണ്ടില്ല എങ്ങും ഒരു ചെടി പോലും 
അല്‍പം തണല്‍ എനിക്കേകുവാനായി

ഒടുവിലെന്‍ സ്വന്തം നിഴലില്‍ ഞാന്‍ നോക്കി
വെറുതെ ആശിക്കുന്നു തെല്ലുനേരം
എന്‍ നിഴല്‍ എന്‍ തലയ്ക്കു മീതെ
അല്‍പനേരം ഒരു തണലായ്‌ മാറുവാന്‍

ചെയ്തു തീര്‍ക്കാന്‍ ജോലി ഏറെ ഉണ്ടിനിയും
കുത്തിയിരിക്കുവാന്‍ പാടില്ലൊരല്‍പവും
മേലധികാരികള്‍ പാഞ്ഞു നടക്കുന്നു
ചുറ്റും പല പല കാറുകള്‍ക്കുള്ളിലായ്

ആഞ്ഞടിക്കുന്നു പൊടികാറ്റ് പിന്നെയും
തളര്‍ന്നു വീഴാറായ എന്‍റെ മെയ്യും താങ്ങി
മഴയെ കുറിച്ചൊന്നു ചിന്ധിക്കുവാന്‍ പോലും
സമയ കളയുവാനില്ലാതെ ഞാന്‍
ചെയ്യേണ്ട ജോലിയില്‍ വീണ്ടും മുഴുകുന്നു
നാട്ടിലെ പട്ടിണി മാറ്റുവാനായി .....

ജോയി . കെ . വി

No comments:

Post a Comment