അമ്മ ....
തന് ഉദരത്തില്‍ ഒരിടം തന്നു
പത്തുമാസം എന്നെ ചുമന്നു സഹനത്തിന്
പാഠങ്ങള്‍ സ്നേഹമായ് പകര്‍ന്നു
ജീവ രക്തം മുലപ്പാലായ് നല്‍കിനീ
എന്നില്‍ രക്ത ബന്ധത്തിന് അടിത്തറ പാകിയോള്‍ .....
ബാല്യകാല സഖി ....
എന്റെ ബാല്യത്തില്‍ ഉപാധികളില്ലാതെ
നിഷ്കളങ്കമായ സ്നേഹം നല്കിയ നീയായിരുന്നു
എന്ജീവിതത്തിലെ ഏറ്റവും നല്ലവള്‍
കാലത്തിന്റെ കുത്ത്ഒഴുക്കില്പെട്ട് നാം
രണ്ടു തീരത്തായെങ്കിലും ഇന്നും
നീ എന്‍ തിരുനെറ്റിയില്‍ തന്ന ച്ചുംബനതിന് ചൂട്
മാറാതെ എന്നെ കൂട്ടുന്നു എന്‍ ബാല്യകാലത്തിലെക്കിന്നും .....
കാമുകി ......
വിണ്ടുകീറിയ മരുഭൂമിയില്‍ കോരി ചൊരിയുന്ന
പെരുമഴ പോലെ എവിടെനിന്നോ വന്നവള്‍ നീ
കടന്നുവന്നെന്‍ ഹൃദയത്തിന് കോണിലായ് സ്ഥാനം പിടിച്ചു
എന്‍ മരുഭൂമിയില്‍ ഞാന്‍ കണ്ട പച്ചപ്പിനെല്ലാം
ഒരു മരുപച്ചതന് ആയുസ് മാത്രം ബാക്കിയാക്കി
എന്നേക്കുമായ് നീ നടന്നകന്നു ........
വേശ്യ ......
ദേഹത്തിന് ചൂടും ചൂരും
കടപ്പാടിന്റെ കണക്കു പറയാതെ
ഒരൊറ്റ രാത്രിയില്‍ കഴിയുന്നത്ര
സ്നേഹം നല്കി എന്നെ ത്രിപ്തിപെടുതിയോള്
ബന്ധങ്ങളുടെ കണക്കു പറയാതെ
പ്രതിഭലതിന്റെ കണക്കു മാത്രം പറഞ്ഞു
ഒരു സ്വപ്നത്തിലെന്നപോലെ
കടന്നു പോയവള്‍ നീ ........
ഡോക്ടര്‍ .......
ചേതനയറ്റ എന്റെ ശരീരം
നിങ്ങള്‍ ഇന്നിവിടെ കീറി മുറിക്കുമ്പോള്‍
ഹൃദയത്തിന് ഭാഗം ശൂന്യമായ് കണ്ടീടും
സ്നേഹിച്ചു വഞ്ചിച്ച കാമുകിക്കായി ഞാന്‍
പണ്ടേ എന്‍ ഹൃദയം പറിച്ചു നല്‍കിയിരുന്നു .....
ജോയി . കെ . വി
No comments:
Post a Comment