There was an error in this gadget

Friday, 16 September 2011

മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്തം.... ഇങ്ങിനെയും ചിലര്‍ .....

കഴിഞ്ഞ ആഴ്ച ടെലിവിഷനില്‍ കണ്ട ഒരു ദാരുണ ദൃശ്യം ആണ് എന്നെ ഇങ്ങിനെ എഴുതാന്‍ പ്രേരിപ്പിച്ചത് ....

അന്ന്യ സംസ്ഥാനത്ത് നിന്നും തൊഴില്‍ തേടി വന്ന ഒരു യുവാവ് വാഹനാപകടത്തില്‍ പരിക്കേറ്റു അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആശുപത്രി അതികൃതരുടെ അനാസ്ഥ മൂലം മരിക്കുവാന്‍ ഇടയായ സംഭവം മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞു . ഇത്തരം പല അപകട മരണങ്ങളും നാം സ്ഥിരമായി മാധ്യമങ്ങളിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട് .എങ്കിലും ഇതിനു അല്പം പ്രത്യേകതകള്‍ ഉണ്ടായിരുന്നോ ?...

ഒരു മനുഷ്യ ജീവന്‍ മരണത്തോട് മല്ലിടുന്നു . ആ ദൃശ്യങ്ങള്‍ തങ്ങളുടെ ചാനലിനു റേറ്റിങ്ങ് കൂട്ടുവാനും തങ്ങള്‍ക്കു ജോലിയില്‍ മേല്‍ക്കയറ്റം കിട്ടുവാനുമായി മറ്റു രണ്ടു മനുഷ്യ ജീവനുകള്‍ (ഇവരെ  മനുഷ്യര്‍ എന്ന്  വിളിക്കാമോ  എന്ന് എനിക്കറിയില്ല . എന്തായാലും ഞാന്‍ വിളിക്കുന്നു  .... )  രാവിലെ മുതല്‍ രാത്രി വരെ വളരെ കഷ്ട്ടപെട്ട് ആരുടേയും കണ്ണില്‍ പെടാതെ ഒളിച്ചിരുന്ന് തങ്ങളുടെ ഒളി കാമറയില്‍ പകര്‍ത്തുന്നു . അതിനു ശേഷം തങ്ങളുടെ ചാനലില്‍ എക്സ്ക്ലൂസിവ് ന്യൂസ്‌ എന്നാല്‍ തലക്കെട്ടോടു കൂടി ഒരു യുവാവിന്റെ മരണം പച്ചക്ക് പ്രദര്‍ശിപ്പിക്കുന്നു ....

കൃത്രിമ ശ്വാസത്തില്‍ ജീവിക്കുന്ന രോഗിയെ അത്യാഹിതവിഭാഗത്തില്‍ നിന്നും ആശുപത്രി അതികൃതര്‍ നിഷ്കരുണം വാര്‍ഡിലേക്ക് തള്ളുന്നു . രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരന്‍ ആയ 15 വയസ് മാത്രം പ്രായം ഉള്ള മറ്റൊരു അന്ന്യ സംസ്ഥാന തൊഴിലാളിയുടെ കയ്യിലേക്ക് ആര്‍ക്കും വേണ്ടാത്ത ഒരു ജീവനും അടിയന്തിര ഖട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ സഹായമില്ലാതെ കൈകള്‍ കൊണ്ട് കൃത്രിമ ശ്വാസം നല്‍കുന്ന ബ്ലാടറില്‍  കൂടി കൃത്രിമമായി ശ്വാസം നല്‍കുവാന്‍ കല്‍പ്പിക്കുന്നു .. പാവം ബാലന്‍ ജലപാനം പോലും ഇല്ലാതെ ഒന്ന് മൂത്രം ഒഴിക്കുവാന്‍ പോലും പോകാതെ തന്റെ ചങ്ങാതി രക്ഷപെടും എന്ന് കരുതി രാവിലെ മുതല്‍ അര്‍ദ്ധ രാത്രി വരെയും ആരോടും ഒരു പരാതിയും പറയാതെ പറഞ്ഞിട്ടും കാര്യം ഇല്ലെന്നു അറിഞ്ഞിട്ടാവും ആശുപത്രി അതികൃതര്‍ കാട്ടി കൊടുത്തത് പോലെ ബ്ലാടറില്‍ അമര്‍ത്തി അമര്‍ത്തി തന്റെ ചങ്ങാതിക്ക് ശ്വാസം നല്‍കികൊണ്ടിരുന്നു . ഈ ദൃശ്യങ്ങള്‍ എല്ലാം ഒരു പൊടി പോലും പോകാത്ത നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ കാമറയില്‍ പകര്‍ത്തികൊണ്ടും  ഇരുന്നു . രാത്രിയില്‍ എപ്പോഴോ ആ ബാലന്‍ അല്പം ഒന്ന് മയങ്ങി . അപ്പോളും ഉറങ്ങാത്ത കാമറാ കണ്ണുകള്‍ അവനെയും ഉറ്റുനോക്കി  നില്‍ക്കുകയായിരുന്നു . ഒടുവില്‍ ആ മരണവും അവര്‍ ലൈവായി പകര്‍ത്തി ....

ഒരു ചലനം ലോകത്തില്‍ ചില മാറ്റങ്ങള്‍ക്കു ഇടയാക്കും . ചില ചലനങ്ങള്‍ ലോകത്തെ തന്നെ മാറ്റി മറിച്ചേക്കാം .....  എന്നിട്ടും എന്തെ ആ മാധ്യമ സുഹൃത്തുക്കള്‍ ഉറങ്ങി പോയ ആ പാവം ബാലനെ  ഒന്ന് ഉണര്‍ത്തിയില്ല?. അതും കഴിയില്ലെങ്കില്‍  രാവിലെ മുതല്‍ രാത്രി വൈകി ആ യുവാവ് മരിക്കും വരെ അത് പകര്‍ത്താന്‍ കാത്തിരുന്നവര്‍ എന്തേ അധികാരികള്‍ക്ക് മുന്നില്‍ ഒരു ചോദ്യം എങ്കിലും ചോധിക്കാതിരുന്നത് ? വെളിച്ചത് വന്നു എന്തേ തങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന് പറയാതിരുന്നത് ?. ഒരുപക്ഷേ മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുക്കും എന്ന ചിന്ത തന്നെ അധികൃതരുടെ കണ്ണ് തുറപ്പിക്കുമായിരുന്നില്ലേ ?. അങ്ങിനെയെങ്കിലും ആ യുവാവിന്റെ വരുമാനം മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു കുടുംബം അനാഥം ആകുവാതെ ആ യുവാവ് രക്ഷപെടുമായിരുന്നില്ലേ ?.. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പെരുമ പറയുന്ന നമ്മള്‍ മലയാളികള്‍ക്ക് മനുഷ്യത്തം നഷ്ട്ടപെടുകയാണോ ?.

സാമൂഹിക പ്രശ്നങ്ങളില്‍ എപ്പോളും ഏറ്റവും കൂടുതലായി സാധാരണ ആളുകള്‍ക്കൊപ്പം നില്‍ക്കാറുള്ള മാധ്യമ പ്രവര്‍ത്തകരിലും ഇത്തരത്തില്‍ രണ്ടുപേരെ പുതുതായി കണ്ടപ്പോള്‍ അല്പം വിഷമം തോന്നി പോയി . ഇനി മേലില്‍ എങ്കിലും മാധ്യമ രംഗത്ത് ഇത്തരക്കാര്‍ ഉണ്ടാകരുതേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം . ഒരു ജീവനും ഇത്തരത്തില്‍ നഷ്ട്ടം ആകാതിരിക്കട്ടേ . ഒരു ചാനല്‍ മുതലാളിയും തന്റെ ചാനലിനു റേറ്റിങ്ങ് കൂട്ടുവാനായി മനുഷ്യത്ത രഹിതമായ ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ട് നില്‍ക്കാതിരികട്ടേ . ഒരു പൊതു പ്രവര്‍ത്തകനും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കാതിരിക്കട്ടേ . ഒരു കാമെറാമാന്മാരും ഇത്തരം ദാരുണ ദൃശ്യങ്ങള്‍ ഒരിക്കലും സ്വന്തം ഉയര്‍ച്ചക്ക് വേണ്ടി പകര്‍ത്തുവാതിരിക്കട്ടേ  . 

"ഒരു ചലനം ലോകത്തില്‍ ചില മാറ്റങ്ങള്‍ക്കു ഇടയാക്കും . ചില ചലനങ്ങള്‍ ലോകത്തെ തന്നെ മാറ്റി മറിച്ചേക്കാം" ..... നമുക്കും ആ ചലനത്തില്‍ പങ്കാളികള്‍ ആകാം . ഇനിയും മനുഷ്യത്തം മരിക്കാത്ത മനസുമായി നമുക്ക് ഒരുമിച്ചു നീങ്ങാം ....