Wednesday 1 June 2011

ഓര്‍മകളിലൂടെ ഒരു തിരിഞ്ഞു നോട്ടം

  ഞാനും ഒന്ന് തിരിഞ്ഞു നോക്കി വന്ന വഴികളിലേക്ക് .......  ഹമ്മേ ....  ഞാന്‍ ഇതുവഴിയാണോ ഇത്രയും ദൂരം പിന്നിട്ടത് .......  രാജു പതിയെ അവന്‍റെ ഓര്‍മകളിലേക്ക്  ഊളിയിട്ടു ..........

     രാജു ....  അവന്‍ ഇന്ന് വലിയ ഗള്‍ഫ്‌കാരനാണ്  നാട്ടില്‍ നല്ല നിലയില്‍ ജീവിക്കുന്നവന്‍ ...  ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയുള്ള ഒരു ഗള്‍ഫ്‌കാരന്‍ .

     എന്നാല്‍ പണ്ടോ ?.. അവന്‍ ഒരു വലിയ കുടുംബത്തിലെ ഒരു ചെറിയ വീട്ടിലെ മുഴു പട്ടിണിയുടെ സന്തതി ആയിരുന്നു .  ബാല്യകാലം അവനു  പേടിപെടുത്തുന്ന ഒരു ഓര്‍മ ആയിരുന്നു . അച്ഛന്റെ ഏക വരുമാനം  അച്ഛനും അമ്മയും താനും 3 അനിയന്മാരും 3 അനിയത്തി മാരും ഉള്പടേ 9 പേരടങ്ങുന്ന വലിയ കുടുംബം .....  ഒരാളുടെ വരുമാനം കൊണ്ട് എന്താകാന്‍ ?. മക്കള്‍ എല്ലാവരും പഠിക്കാന്‍ മിടുക്കര്‍ . അച്ഛന്‍ തന്റെ വരുമാനം കൊണ്ട് എല്ലാവരെയും പടിപിക്കാന്‍ വിടുകയും ചെയ്യുന്നു ....  ഫലമോ വീട്ടില്‍ മിക്ക ദിവസവും പട്ടിണിയും ...  മക്കള്‍ എല്ലാം സ്കൂളിലെ ഉച്ച കഞ്ഞിയും വെള്ളവും കുടിച്ചു വിശപ്പ്‌ തീര്‍ക്കും ..  പാവം അമ്മ മിക്ക ദിവസവും പട്ടിണി തന്നെ .....

    ഞാന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന  സമയത്താണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഉണ്ടായത് ....  എന്റെ അച്ഛന്‍റെ മരണം . അതോടുകൂടി  കുടുംബത്തിന്‍റെ മുഴുവന്‍ ചുമതലയും എന്‍റെ ചുമലില്‍ ആയി .  കൂലിവേല ഉള്‍പടെ കിട്ടിയ ജോലികള്‍ക് എല്ലാം പോയി കുടുംബം ഒരുവിധം മുന്നോട്ടു തള്ളി നീക്കികൊണ്ടിരുന്നു ....  ഇടയ്ക്കു അല്‍പ സമയം പഠിക്കാനും നീക്കി വച്ചു....  എന്തായാലും ഡിഗ്രി പാസായി ...  ഇപ്പോള്‍ ഡിഗ്രികാരനായി . പക്ഷെ കൂലി വേലയ്ക്കു പോകാതിരുന്നാല്‍ വീട്ടിലെ അടുപ്പ് പുകയില്ല ....  അതുകൊണ്ട് അത് മുടക്കാതെ തുടര്‍ന്ന് കൊണ്ടേഇരുന്നു .....

    അപ്പോളാണ് ഗള്‍ഫില്‍ നിന്നും അവദിക്ക് നാട്ടില്‍ വന്ന മുരളിയെട്ടനെ കാണുന്നത് . മുരളിയേട്ടന്‍ കാര്യങ്ങള്‍ എല്ലാം തിരക്കി ഒടുവില്‍ ഒരു വിസ ഒപ്പിച്ചു തരാം എന്ന് പറഞ്ഞു . പക്ഷെ ടിക്കറ്റ്‌ എടുക്കണം എന്ന് പറഞ്ഞു . ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ അടുപ്പ് പുകയാത്ത വീട്ടില്‍ എവിടുന്നാണ് ഗള്‍ഫില്‍ പോകാന്‍ ടിക്കറ്റ്‌ എടുക്കാന്‍ പൈസ ?.  എങ്കിലും വെറുതെ പറഞ്ഞു ശെരി ഞാന്‍ ഒപ്പിക്കാമെന്നു . വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ എല്ലാം അമ്മയോട് പറഞ്ഞു . പാസ്പോര്‍ട്ട്‌ എടുക്കണം അതിനിപ്പോള്‍ പൈസ എവിടുന്നാ ?. അപ്പോളാണ് മുറ്റത്ത്‌ ഓടി കളിക്കുന്ന കുഞ്ഞനുജത്തിയെ കണ്ടത് . പിന്നെ ഒന്നും ചിന്ടിച്ചില്ല അനുജത്തിയുടെ കാതില്‍ കിടന്ന കമ്മല്‍ ഊരി വിറ്റു..  കിട്ടിയ കാശിനു പാസ്പോര്‍ട്ട്‌നു അപേക്ഷിച്ച് ...  ദൈവ ഭാഗ്യം 3 ആഴ്ച കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വീട് അന്വേഷിച്ചു വന്നു . വേരിഫികഷന്‍ ആണെന്ന് പറഞ്ഞു . വീട്ടില്‍ ആകെ ഉണ്ടായിരുന്ന 50 രൂപ റേഷന്‍ കാര്‍ഡ്ന്‍റെ ഉള്ളില്‍ വച്ചു കൊടുത്തു ..  അത് എടുത്തു പോക്കറ്റില്‍ വച്ചിട്ട് ഒരു ചെറു ചിരിയോടെ എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞു .. എന്തായാലും ഒന്നര മാസം കഴിഞ്ഞപ്പോള്‍ പാസ്പോര്‍ട്ട്‌ കിട്ടി . കുഞ്ഞി പെങ്ങളുടെ കാതിന്‍റെ ഓട്ട അടയുകയും ചെയ്തു .....

       മുരളിയേട്ടന്‍  പാസ്പോര്‍ട്ട്‌ കോപ്പിയുമായി തിരിച്ചു ഗള്‍ഫിലേക്ക് പറന്നു ...  ഞാന്‍ ആ കാര്യം ഒരു സ്വപ്നം പോലെ മറക്കുകയും ചെയ്തു . എന്‍റെ ജോലികള്‍ തുടര്‍ന്ന്കൊണ്ടേയിരുന്നു . അപ്പോളാണ് ഒരുദിവസം മുരളിയേട്ടന്റെ ഒരു സുഹൃത്ത്‌ ഗള്‍ഫില്‍ നിന്നും എനിക്കുള്ള വിസയും ആയി വീട്ടില്‍ വന്നു . വിസ തന്നിട്ട് പറഞ്ഞു ടിക്കെറ്റ് എടുത്തു എത്രയും പെട്ടന്ന് ചെല്ലണം എന്ന് . ശെരി എന്ന് പറഞ്ഞു ഞാന്‍ വിസ വാങ്ങി അയാള്‍ക്ക് നന്ദിയും പറഞ്ഞു അയാളെ യാത്ര ആക്കി . വിസ കിട്ടിയതില്‍ അതിയായ സന്തോഷം ടിക്കെറ്റ് എടുക്കാന്‍ കാശില്ലതതിനാല്‍ അതിയായ സങ്കടവും . എന്ത് ചെയ്യണമെന്നറിയാതെ രാജു തറയില്‍ ഇരുന്നുപോയി ..... പുറകില്‍ നിന്ന് മോനേ എന്ന വിളി കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി .... അമ്മയാണ് വാതിലിനു പുറകില്‍ നിന്ന് അമ്മ എല്ലാം കേള്കുന്നുണ്ടായിരുന്നു ....   എന്താ അമ്മെ ?...  മോനേ അച്ഛന്റെ ബന്ധുക്കള്‍ എല്ലാം സംബന്നരല്ലേ ആരോടെങ്കിലും കുറച്ചു കാശ് കടമായി ചോദിച്ചു നോക്ക് .... ശെരിയമ്മേ ഞാന്‍ ചോദിക്കാം

        അടുത്ത ദിവസം രാവിലെ മുതല്‍ അവന്‍ അച്ഛന്‍റെ ഓരോ ബന്ധുക്കളുടെയും വീടുകളില്‍ കയറി ഇറങ്ങി ഭിക്ഷ യാചിക്കുന്ന രീതിയില്‍ കടം ചോദിച്ചു നോക്കി . മറുപടി പലതും വേധനിപിക്കുന്നതായിരുന്നു . " എന്ത് കണ്ടിട്ടാണ് നിനക്ക് പൈസ തരുന്നത് ?.. തിരിച്ചു തരുമെന്ന് എന്താ ഉറപുള്ളത് ?".......  " ഇന്നലെ ആയിരുന്നെങ്കില്‍  ഇവിടെ കുറച്ചു പൈസ ഉണ്ടായിരുന്നു അത് ഒരാള്‍ക്ക്‌ കൊടുത്തു "......ഇങ്ങിനെ പലതും കേട്ട് ഒടുവില്‍ തിരിച്ചു വീട്ടില്‍ എത്തി .......

     അപ്പോളാണ് ദൈവദൂതനെ പോലെ എവിടെ നിന്നോ ചേച്ചിയമ്മയുടെ വരവ് ....  ചേച്ചിയമ്മ രാജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ ചേച്ചിയാണ് ....  എല്ലാവരും ചേച്ചിയമ്മ എന്നാണ് വിളിക്കുന്നത്‌ ....   എല്ലാ വിവരവും അറിഞ്ഞുകൊണ്ടാണ്‌ ചേച്ചിയമ്മയുടെ വരവ് .. കുറേ പൈസ കൊണ്ട് തന്നിട്ട് എന്നെങ്കിലും നീ രക്ഷപെട്ടാല്‍ മാത്രം തിരിച്ചു തന്നാല്‍ മതി എന്ന് പറഞ്ഞു .. സ്വന്തം സഹോദരങ്ങള്‍ ചെയ്യാത്ത കാര്യം ഒരു ബന്ധവും ഇല്ലാത്ത ചേച്ചിയമ്മ ചെയ്യുന്നുവോ ?....  കണ്ണ് നിറഞ്ഞു പോയി ...  എന്തായാലും ആ പൈസ വാങ്ങി . പോകുവാനുള്ള ടിക്കെറ്റ് എടുത്തു 2 ജോഡി പുതിയ പാന്റും ഷര്‍ട്ടും തയ്പിച്ചു .എല്ലാരോടും യാത്ര പറഞ്ഞു ഗള്‍ഫിലേക്ക് പോയി .

        ഗള്‍ഫില്‍ എത്തി ആദ്യ കുറെ വര്‍ഷങ്ങള്‍ കഷ്ടപ്പാടും ദുരിതവും . കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു . മുടങ്ങാതെ മണിഒടെറുകള്‍ അയച്ചു  വീട്ടില്‍ അമ്മയ്ക്കും സഹോധരങ്ങള്‍ക്കും   പട്ടിണി ഇല്ലെന്നു ഉറപ്പുവരുത്തി . ഞാന്‍ ജോലികാരന്‍ ആയപ്പോള്‍ അതില്‍ നിന്നും എന്തെങ്കിലും കൊടുക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്ന വിഷമം എപ്പോളും അലട്ടികൊണ്ടേ ഇരിക്കുന്നു .....

     ഇതിനിടയില്‍ രാജുവിന് നല്ല ഒരു കമ്പനിയില്‍ ജോലി കിട്ടി . ജോലിയിലെ ആത്മാര്‍ഥത രാജുവിനെ വീണ്ടും വീണ്ടും മേല്കയറ്റം നേടികൊടുതുകൊണ്ടിരുന്നു .  നല്ല ശമ്പളം നല്ല താമസം .....  വീടും പട്ടിണിയില്‍ നിന്നും തല പൊക്കി തുടങ്ങി . പുതിയൊരു വീട് വാങ്ങി . സഹോദരിമാരെ 3 പേരെയും നല്ല രീതിയില്‍ വിവാഹം ചെയ്തു അയച്ചു ...  അനിയന്മാര്‍ പഠിച്ചു ജോലികാര്‍ ആയി . രാജുവിന്‍റെ വിവാഹം കഴിഞ്ഞു . അമ്മ സുഖമായി രാജുവിന്‍റെ ഭാര്യയോടും 2 കുട്ടികളോടും ഒപ്പം താമസിക്കുന്നു ....

      പണ്ട് കാശ് ചോദിച്ചു ചെന്നപ്പോള്‍ ആട്ടി പായിച്ച ബന്ധുക്കള്‍ ഇന്ന് എന്നോട് കടം ചോദിച്ചു വരുന്നു ...  കാലത്തിന്‍റെ ഓരോ പോക്കേ ........ പഴയതൊന്നും ഓര്‍കാതെ ചോദിക്കുന്നവര്‍കെല്ലാം  ഉള്ളതുപോലെ ചെയ്യുന്നു ചെചിയമ്മയെ ഓര്‍ത്തുകൊണ്ട്‌ .........

          ഏട്ടാ നേരം ഒരുപാടായി വരൂ അത്താഴം കഴിക്കാം ...  ഭാര്യ ആണ് വിളിച്ചത് . നിറഞ്ഞ കണ്ണുകള്‍ ഭാര്യ കാണാതെ തുടച്ചുകൊണ്ട് പതിയെ ചാര് കസേരയില്‍ നിന്നും എണീറ്റ്‌ അകത്തേക്ക് പോയി .

     എന്തായാലും പഴയതൊക്കെ ഓര്‍ത്തപ്പോള്‍ മനസിന്‌ ഒരു കുളിര്‍മ തോനുന്നു ......

 " എത്ര മധുര തരമാണ് ഒര്മാകളിലൂടെയുള്ള ഒരു തിരിഞ്ഞു നോട്ടം " രാജു സ്വയം ചിന്തിച്ചു ..........


  ജോയ് .K.V

No comments:

Post a Comment