Saturday 30 June 2012

സഖാവേ ഇന്നലെ നീ ... നാളെ ഞാനാകും .......

സഖാവേ ഇന്നലെ നീ ... നാളെ ഞാനാകും ....... 

മറ്റാരുടെയോ സ്വാര്‍ത്ഥ താല്‍പര്യതിനായ് 
സ്വന്തജീവന്‍ ബലിയായി നല്കിയോന്‍ നീ 
സ്വകുടുംബത്തിന്‍ നിലക്കാത്ത കണ്ണുനീര്‍ മാത്രം 
ബാക്കിയാക്കി കടന്നു പോയോന്‍ നീ..... 

മാധ്യമങ്ങള്‍ നിന്നെ ധീരനായ് വാഴ്ത്തുന്നു    
എത്രനാള്‍ നിങ്ങള്‍ അവനെ പുകഴ്ത്തിടും ?
ഏറിയാല്‍ ഒരാഴ്ച അല്ലെങ്കില്‍ പത്തുനാള്‍ 
പിന്നീട് നിങ്ങള്‍ക്ക് മറ്റൊരു സെന്‍സേഷന്‍
ന്യൂസ്‌ കിട്ടും വരെ മാത്രമി വാര്‍ത്ത ....

ഒരുവശം നിന്നെ ധീരനായ് വാഴ്ത്തുമ്പോള്‍
മറുവശം പറയുന്നു നീ കുലം കുത്തിയാണെന്നും
പിന്നെ കുലദ്രോഹിയെന്നും ......

സ്വന്തമായുള്ള നിന്‍ നേരിലും നെറിയിലും
വിശ്വസിചൊപ്പം വന്ന ഒരുപറ്റം ജനത്തിലും
തന്‍ പിതൃതത്തിനു കളങ്കം വരുത്താതെ
സ്വന്തം ആദര്‍ശങ്ങളിലും സത്യത്തിലും ഉറച്ചു നിന്നതോ
നീ കുലംകുത്തി ആയതിന്‍ സിദ്ധാന്തം ?....

നിന്‍റെ ശരീരം കൊത്തി മുറിക്കാനായി
പല കഴുകന്‍മാരും പാറി പറന്നപ്പോഴും
അധികാരി ഏമാന്‍മാര്‍ എല്ലാം കണ്ടിട്ടും
കണ്ടില്ലെന്ന് നടിച്ചതും എന്തിനായ് ?.
അവര്‍ക്കും വേണ്ടിയിരുന്നത് ഒരു രക്തസാക്ഷിയെ തന്നെയോ ?.
തന്‍ തൊപ്പിക്കുള്ളിലെ ഒരു പൊന്‍തൂവല്‍ കൂടിയെന്ന്
നിന്നെ കാണുമ്പോള്‍ അവരും ചിന്തിച്ചുവോ ?.

നിന്‍റെ ശരീരം കീറിമുറിച്ചു നിന്‍ ജീവന്‍
അന്നവര്‍ പങ്കിട്ടെടുത്തപ്പോള്‍ കണ്ടില്ല എങ്ങും
ഒരേമാന്‍മാരെയും വാക്കിനാലെങ്കിലും അതൊന്നു തടുക്കുവാന്‍

ഇന്ന് നീ കത്തി ജ്വലിച്ചു നില്‍ക്കുന്നൊരു ദീര രക്തസാക്ഷിയായ് മാറി
ഇന്ന് നിന്‍ പേരില്‍ ആ നേതാക്കന്‍മാര്‍ തമ്മില്‍
കടിപിടി കൂടുന്നു തെരുവ് പട്ടികളെയും വെല്ലും വിധം
ചാനലുകളില്‍ ഇരുന്നവര്‍ കവല പ്രസംഗം നടത്തുന്നു


നാളെ നിനക്കായി ഇവര്‍ ഒരു സ്മൃതി മണ്ഡപം പണിയും
മുതലകണ്ണീരുമായി നേതാക്കള്‍ എത്തിടും
മാലയിട്ടീടും പൂക്കള്‍ എറിഞ്ഞിടും പൂംകണ്ണീരു പൊഴിചെന്നും വരാം
പിന്നീടവര്‍ നിന്‍റെ മണ്ഡപം തിരിഞ്ഞു നോക്കാറില്ല
പിന്നെ നിന്‍ മണ്ടപത്തിന്‍ മുകളില്‍ ഒരായിരം
കാക്കകള്‍ മാത്രം എന്നും നിനക്ക് കൂട്ടായി വന്നിടും .....

വാടക കൊലയാളി കാശും വാങ്ങി
പോകുന്നു ജയിലിനുള്ളിലേക്ക് സുഖവാസത്തിനായി
ഇതിനെല്ലാം പിറകില്‍ ചരട് വലിച്ചൊരു
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ഇപ്പോഴും
കള്ളചിരിയുമായ് ഞങ്ങള്‍ക്ക് മുന്നില്‍
വന്നു നില്‍ക്കുന്നിന്നും വോട്ടു ചോദിക്കുവാന്‍ .........

ജോയ് . കെ . വി

No comments:

Post a Comment